ഇന്ന് 7.15 ന് ടൌണ്‍ ഹാളിലെ യോഗം കഴിഞ്ഞ ഉടനെ മഹാത്മജി കാര്യപരിപാടിയനുസരിച്ചു ശ്രീമാന്‍ കെ. മാധവന്‍നായരുടെ മറ്റൊരു ഛായാപടം അനാച്ഛാദനം ചെയ്യുവാന്‍ `മാതൃഭൂമി' ആപ്പീസില്‍ എത്തി. മഹാത്മജിയുടെ കാര്യദര്‍ശിയായ പ്രൊഫസര്‍ മാള്‍ക്കാനിയും ശ്രീമാന്‍ സി. ശുക്ലയും പലെ ജര്‍മ്മന്‍ പത്രങ്ങളുടേയും പ്രതിനിധിയായ മിസ്റ്റര്‍ ബര്‍ട്ട്‌ബ്യൂതൊവും അദ്ദേഹമൊന്നിച്ചുണ്ടായിരുന്നു.
ക്ഷണിക്കപ്പെട്ടതനുസരിച്ചു പലേ മാന്യന്മാരും ഗാന്ധിജി വരുന്നതിന്നു വളരെ മുമ്പുമുതല്‍ക്കുതന്നെ `മാതൃഭൂമി' കെട്ടിടത്തിന്റെ മുകളില്‍ പ്രത്യേകം അലങ്കരിക്കപ്പെട്ടിരുന്ന ഹാളില്‍ മഹാത്മജിയുടെ ആഗമനം സോല്‍കണ്‌ഠം പ്രതീക്ഷിച്ചുകൊണ്ട് ഇരുന്നിരുന്നു. പലരും ഗാന്ധിജിയുടെ ഒന്നിച്ചും എത്തിച്ചേര്‍ന്നു. ശ്രീമാന്മാര്‍ കേളപ്പന്‍, കെ. കേശവന്‍നായര്‍, ഡോക്ടര്‍ വി.കെ. വൈദ്യര്‍, എ. കരുണാകരമേനോന്‍, പി. അച്ചുതന്‍, ടി.വി. സുന്ദര അയ്യര്‍, വി.ആര്‍. നായനാര്‍, ടി.ആര്‍. കൃഷ്‌ണസ്വാമി അയ്യര്‍, ബി. പാവമണി, കുറൂര്‍ നീലകണ്‌ഠന്‍നമ്പൂതിരിപ്പാട് തുടങ്ങി പലരും യോഗത്തില്‍ സന്നിഹിതരായിരുന്നു.
മഹാത്മജി വന്ന് ആസനസ്ഥനായതിനുശേഷം `മാതൃഭൂമി' കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ മിസ്റ്റര്‍ ടി.വി. സുന്ദരയ്യര്‍ ഒരു ചെറുപ്രസംഗത്തോടു കൂടി മഹാത്മജിയെ ഛായാപടത്തിന്റെ അനാച്ഛാദനകര്‍മ്മം നിര്‍വഹിക്കുവാന്‍ ക്ഷണിച്ചു. ശ്രീമാന്‍ മാധവന്‍നായര്‍ രാജ്യത്തിനു പൊതുവിലും `മാതൃഭൂമി'ക്കു പ്രത്യേകിച്ചും ചെയ്‌തിട്ടുള്ള സേവനങ്ങളെക്കുറിച്ചും മിസ്റ്റര്‍ സുന്ദരയ്യര്‍ തന്റെ പ്രസംഗമദ്ധ്യേ ചുരുക്കി പ്രസ്‌താവിക്കുകയുണ്ടായി.
ഇതിനെത്തുടര്‍ന്ന് ഗാന്ധിജി എഴുന്നേറ്റു ഛായാപടത്തെ അനാച്ഛാദനം ചെയ്‌തു.
ആലവട്ടം, വെഞ്ചാമര, വിവിധ പുഷ്‌പങ്ങള്‍ കൊണ്ടുള്ള മാലകള്‍, വൈദ്യുതദീപങ്ങള്‍ ഇവയാല്‍ ഛായാപടം മനോഹരമായി അലങ്കരിക്കപ്പെട്ടിരുന്നു.
`മാതൃഭൂമി' ആപ്പീസ്സിലെ പ്രവൃത്തിക്കാരുടെ വക 111 ക. യടങ്ങിയ ഒരു പണക്കിഴി ഗാന്ധിജിക്കു സമര്‍പ്പിക്കുകയാണ് പിന്നീടുണ്ടായത്. ആപ്പീസിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പോസിറ്റര്‍ സി.പി. സാമിക്കുട്ടിയാണ് പണക്കിഴി മഹാത്മജിക്കു നല്‍കിയത്. ആ കുട്ടിതന്നെ ഒരു തുളസിമാലയും മഹാത്മജിയെ അണിയിച്ചു.
`മാതൃഭൂമി' പത്രാധിപരുടെ ഒരു ചെറിയ പ്രസംഗത്തോടുകൂടിയായിരുന്നു പണക്കിഴി സമര്‍പ്പിക്കപ്പെട്ടത്.
അദ്ദേഹം ഏതാണ്ടിങ്ങനെ പറഞ്ഞു. `മാതൃഭൂമി' പ്രവൃത്തിക്കാര്‍ക്ക് ശ്രീമാന്‍ മാധവന്‍നായരെ പ്രത്യേക ബഹുമാനാദരങ്ങളോടെ ഓര്‍മിക്കുവാന്‍ കാരണങ്ങള്‍ അസംഖ്യമാണ്. `മാതൃഭൂമി'യും മാധവന്‍നായരും തമ്മിലുള്ള ബന്ധം അത്രയ്‌ക്ക് ദൃഢസമ്പുഷ്ടമായ ഒന്നായിരുന്നു. മഹാത്മജിയുടെ കൈകൊണ്ട് അദ്ദേഹത്തിന്റെ ഛായാപടം അനാച്ഛാദനം ചെയ്‌തുകിട്ടുവാന്‍ ഭാഗ്യമുണ്ടായതില്‍ `മാതൃഭൂമി' പ്രവൃത്തിക്കാര്‍ക്ക് പ്രത്യേക ചാരിതാര്‍ഥ്യത്തിന്നവകാശമുണ്ട്. പക്ഷേ ഈ അനാച്ഛാദനകര്‍മ്മം നിര്‍വഹിച്ചത് മഹാത്മജിയുടെ യാത്രയുടെ പ്രധാനോദ്ദേശ്യത്തില്‍ പെട്ടതല്ലെന്ന് അവര്‍ക്ക് നല്ലപോലെ അറിയാം. ഹരിജനോദ്ധാരത്തിന് പണം അത്യാവശ്യമാകുന്നു. തങ്ങളാല്‍ കഴിയുന്ന ഒരു ചെറിയ സംഖ്യയെങ്കിലും മഹാത്മജിക്കു സമര്‍പ്പിക്കേണ്ടത് അവരുടെ കടമയാണെന്ന് അവര്‍ക്ക് ബോധ്യമുണ്ട്. വലുതായ സന്തോഷത്തോടെ അവര്‍ നല്‍കുന്ന ആ സംഖ്യ, സ്വീകരിക്കുവാന്‍ അദ്ദേഹം മഹാത്മജിയോടപേക്ഷിച്ചു.
ഇതിനെത്തുടര്‍ന്ന് മഹാത്മജിയുടെ പ്രസംഗമാണുണ്ടായത്. ഏതാണ്ട് അഞ്ച് മിനുട്ടോളം മാത്രം നീണ്ടുനിന്ന ആ പ്രസംഗത്തില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു.
Saturday, 7 June 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment