പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം ഇപ്രകാരമാണ്:
`പ്രിയപ്പെട്ട കേശവമേനോനെ, സുഹൃത്തുക്കളേ,
മാതൃഭൂമി സന്ദര്‍ശിക്കാന്‍ സൗകര്യപ്പെട്ടതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.രാജ്യത്തിന്റെ ഈ ഭാഗത്തെ ഒരു പത്രമാണ് മാതൃഭൂമിയെങ്കിലും അത് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്നുണ്ട്. പ്രസിദ്ധമായ ഈ പത്രം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ വഹിച്ച പങ്ക് അതിപ്രധാനമാണ്. അനേകം ജനങ്ങളില്‍ സ്വാധീനം ചെലുത്തിക്കൊണ്ട് മാതൃഭൂമി ഉത്തരോത്തരം വളര്‍ന്നുവരുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.
``സ്വാതന്ത്ര്യസമര കാലത്തെക്കാള്‍ വളരെ ഏറെ ഉത്തരവാദിത്വം ഇന്ന് പത്രങ്ങള്‍ക്കുണ്ട്. അന്ന് സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക എന്ന ഒരു പ്രധാന ഉദ്ദേശമേ പത്രങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ.
ഇന്നാകട്ടെ, നിരവധി പ്രശ്‌നങ്ങള്‍ ഈ രാജ്യത്തെ അഭിമുഖീകരിക്കുകയാണ്. അവയെ വിജയപൂര്‍വം നേരിടുന്നതിന് ബഹുജനങ്ങളുടെ വെറും ഉത്സാഹത്തള്ളിച്ചയല്ല, ബോധപൂര്‍വമായ സഹകരണംആവശ്യമാണ്. ജനങ്ങളില്‍ ഈ ധാരണയും സഹകരണ മനോഭാവവും വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ പത്രങ്ങള്‍ അതിപ്രധാനമായ ഒരു പങ്ക് വഹിക്കേണ്ടിയിരിക്കുന്നു.
മാതൃഭൂമിയില്‍ വരാനും സ്റ്റാഫ് അംഗങ്ങളെക്കണ്ട് പരിചയപ്പെടാനും സൗകര്യം തന്നതിന് ഞാന്‍ നന്ദിയുള്ളവനാണ്.
മാതൃഭൂമിയും ഞാനും തമ്മിലുള്ള ബന്ധത്തിന്നടിസ്ഥാനമായ ഒരു കാര്യത്തെക്കുറിച്ച് കേശവമേനോന്‍ സ്വാഗത പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല. എന്റെ ഗ്രന്ഥങ്ങള്‍ മാതൃഭൂമി വിവര്‍ത്തനം ചെയ്‌തു പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നതാണ് ആ സംഗതി. അതിനാല്‍ ഒരു ഗ്രന്ഥകാരനും പ്രസാധകരും എന്ന നിലയ്‌ക്കുള്ള ബന്ധം കൂടിയുണ്ട് ഞാനും മാതൃഭൂമിയും തമ്മില്‍.
മാതൃഭൂമിക്ക്‌ഞ്ഞാന്‍ മംഗളംനേരുന്നു.
Monday, 9 June 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment