Saturday, 3 January 2009

മൊഴിമുത്തുകള്‍

ലൈംഗിക അരാജകത്വത്തിന്‌ സാക്ഷിയായതുകൊണ്ടാണ്‌ അഭയ കൊല്ലപ്പെട്ടതെന്ന്‌ പറയുന്നു. ലൈംഗിക അരാജകത്വം ചെറിയതോതില്‍ നിലനില്‍ക്കുന്നുണ്ടെന്നത്‌ വര്‍ഷങ്ങളോളം മഠത്തില്‍ അന്തേവാസിയായിക്കഴിഞ്ഞ എനിക്കുപറയാന്‍ കഴിയും.
-സിസ്റ്റര്‍ ഡോ.ജെസ്‌മി

സി.പി.ഐ. നായര്‍ക്കെതിരെ ശക്തമായ നിലപാടാണ്‌ എടുത്തത്‌. 16അംഗങ്ങളുള്ള ഇവരില്‍ നാലുപേരെ മന്ത്രിമാരാക്കിയിട്ടും ഒരു നായരെപ്പോലും മന്ത്രിയാക്കിയില്ല.
-ആര്‍. ബാലകൃഷ്‌ണപിള്ള

എന്റെ ചെറുപ്പകാലത്താണ്‌ ഇര്‍വിങ്‌ വാലസിന്റെ 'ദ മാന്‍' എന്ന നോവല്‍ വായിച്ചത്‌. ഒരു കറുത്തവര്‍ഗക്കാരന്‍ അമേരിക്കന്‍ പ്രസിഡന്റാവുന്ന കഥ-ഇപ്പോള്‍ ഒബാമയിലൂടെ യാഥാര്‍ഥ്യമായി. വാലസ്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിലെ മുട്ടത്തുവര്‍ക്കിയാണത്രെ. പക്ഷേ, വര്‍ക്കിയുടെതില്‍നിന്ന്‌ വ്യത്യസ്‌തമായ സമഗ്രസംഭാവനയാണ്‌ വാലസിന്‍േറത്‌. ഒരു വിരോധാഭാസമുണ്ട്‌. മുട്ടത്തുവര്‍ക്കിയുടെ പേരിലുള്ള അവാര്‍ഡ്‌ കിട്ടിയിരിക്കുന്നത്‌ സക്കറിയയ്‌ക്കും സേതുവിനും വിജയനുമൊക്കെയാണ്‌. സേതുവിന്റെ പുസ്‌തകങ്ങള്‍ സേതുവിനുപോലും വായിച്ചാല്‍ മനസ്സിലാകാത്തവയാണ്‌.
-ജി. കാര്‍ത്തികേയന്‍

No comments:

Post a Comment